ദേശീയം

അന്ന് 'തെരുവ് ഗുണ്ട'യെന്ന് വിളിച്ചു; ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും; വിമര്‍ശനവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ധീരയോദ്ധാക്കളോട് കോണ്‍ഗ്രസ് ആനാദരവ് കാണിച്ചെന്ന് ആരോപണവുമായി ബിജെപി. അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോയ്ക്ക് സമീപത്ത് രാഹുല്‍ ഗാന്ധിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിച്ചാണ് കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെയാണ് ബിജെപി രംഗത്തുവന്നത്.

നാണമില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി രക്തസാക്ഷികള്‍ക്കൊപ്പം രാഹുലിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കുടുംബാരാധന ഇല്ലാതെ ഇവര്‍ക്ക് സൈനികരെ ആദരിക്കാനും കഴിയില്ലെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

1971ലെ യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പരിപാടിയെ അഭിസംബോധന ചെയ്യും

സൈനികരെ അനാദരിക്കുന്ന പരിപാടി കോണ്‍ഗ്രസിന് നേരത്തെയുണ്ടെന്നും ഇവര്‍ ജനറല്‍ ബിപിന്‍ റാവത്തിനെ തെരുവ് ഗുണ്ടയെന്നാണ് അധിക്ഷേപിച്ചതെന്നും പൂനെവാല പറഞ്ഞു.  അതിന് പിന്നാലെ അധിക്ഷേപ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് മാപ്പ് പറഞ്ഞിരുന്നു. കൂനൂരിലെ ഹെലികോപ്റ്റര്‍  അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ വരുണ്‍ സിങ്ങ് ഇന്നലെ മരിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ