ദേശീയം

'ആ ജോലി വ്യാജം'; നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിനെതിരെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പേരില്‍ ജോലി വാഗ്ദാനവുമായി പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. സര്‍ക്കാര്‍ പ്രൊജക്ടിലേക്ക് നിയമനം നടക്കുന്നെന്ന് കാണിച്ച് ഒരു വെബ്‌സൈറ്റ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

ആപ്ലിക്കേഷന്‍ ഫീസായി 1645 രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം പ്രചരിക്കുന്നത്. ഒരു വ്യാജ വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്നത്. 

സര്‍ക്കാര്‍ നിയമനങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്നും ഔദ്യോഗുക ട്വിറ്റര്‍ പേജുകളിലൂടെ ഇത് സംഭന്ധിച്ചവിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എംപ്ലോയ്‌മെന്റ് വിവരങ്ങള്‍ പത്രപരസ്യങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍