ദേശീയം

വിവാഹേതര ബന്ധം വീട്ടുകാരോട് പറയുമെന്ന് ഭീഷണി, ഒഴിഞ്ഞ മുറിയില്‍ കൂട്ടബലാത്സംഗം ചെയ്തു; കീടനാശിനി കഴിച്ച യുവതിയും കാമുകനും ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിവാഹേതര ബന്ധം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇതിന്റെ മനോവിഷമത്തില്‍ യുവതിയും കാമുകനും ഒറ്റപ്പെട്ട സ്ഥലത്ത് പോയി ആത്മഹത്യക്ക് ശ്രമിച്ചു. കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ് എസ്ആര്‍ നഗറില്‍ ഡിസംബര്‍ 13നാണ് സംഭവം. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 17നാണ് സംഭവം പുറംലോകം അറിഞ്ഞത്. രണ്ടു പ്രതികളും യുവതിയുടെ അയല്‍വാസികളാണ്. യുവതി നിര്‍മ്മാണ തൊഴിലാളിയാണ്. കൂടെ ജോലി ചെയ്യുന്ന യുവാവുമായി ഇവര്‍ അടുപ്പത്തിലാണ്. 

സംഭവദിവസം കാമുകനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പ്രതികള്‍ തടഞ്ഞു. കാമുകനുമായുള്ള അടുപ്പം വീട്ടില്‍ പറയുമെന്ന് പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പിറ്റേന്ന് യുവതിയും കാമുകനും ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് പോയി. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കീടനാശിനി കഴിച്ച് അബോധാവസ്ഥയിലാകുന്നതിന് മുന്‍പ് കാമുകനാണ് കുടുംബത്തെ വിവരം അറിയിച്ചത്. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ബോധം വന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ