ദേശീയം

13 സെക്കന്റിനിടെ 8 തവണ കുത്തി; ലൈംഗിക പീഡനം ചെറുത്ത എട്ടാം ക്ലാസുകാരിയെ വധിക്കാന്‍ ശ്രമം; അറസ്റ്റ്; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന:  ലൈംഗിക പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ കാമുകന്റെ ആക്രമണമുണ്ടായത്. ബിഹാറിലെ ഗോപാല്‍ ഗഞ്ച് ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയെ സംഘം കാത്തുനില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്ന പെണ്‍കുട്ടിയെ കാമുകന്‍ ആദ്യം അടിച്ചുവീഴ്ത്തുകയും പിന്നീട് കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. 13 സെക്കന്റിനുള്ളില്‍ ഇയാള്‍ പെണ്‍കുട്ടിയെ 8 തവണ കുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഗോപാല്‍ ഗഞ്ചിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കായി പറ്റ്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയെ നേരത്തെയും സ്‌കൂളിലേക്ക് പോയ സമയത്ത് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വീട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാരണത്താലാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ