ദേശീയം

വഡോദരയിലെ കെമിക്കൽ ഫാക്റ്ററിയിൽ സ്ഫോടനം, നാലു വയസുകാരിയും അമ്മയും അടക്കം നാലു പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വഡോദര; ​ഗുജറാത്തിലെ വഡോദരയിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർ മരിച്ചു. നാലു വയസുകാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.  നിരവധി പേർക്ക് പരിക്കേറ്റു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. 

അമ്മയും മകളും മരിച്ചത് വീട് തകർന്ന്

ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ട് കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. സമീപ പ്രദേശത്തെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ജോലിക്കാരെ താമസിക്കാനായി നിർമിച്ച വീട് തകർന്നാണ് 30 കാരിയായ വർഷ ചൗഹാനും മകൾ നാലു വയസുകാരി റിയയും മരിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രവി വാസവ, സതീഷ് ജോഷി എന്നിവവരും അപകടത്തിൽ മരിച്ചു. 

എസ് എസ് ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാല് പേരും മരിച്ചത്. ഫാക്ടറിയിലെ ഡോദര എസ് പി ശംസേര്‍ സിങ്, മേയര്‍ കേയൂര്‍ റൊകാഡിയ, കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് അമിത് റാവത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്