ദേശീയം

സ്ഥാപകദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് പതാക പൊട്ടി താഴെ വീണു; ക്ഷുഭിതയായി സോണിയ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ പതാക പൊട്ടി വീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്. 

ഇതേത്തുടര്‍ന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി. പതാക പൊട്ടിവീണ സംഭവത്തില്‍ ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുൽ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, മോത്തിലാൽ വോറ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്