ദേശീയം

'ബിജെപിക്കു വോട്ടു ചെയ്യൂ, മദ്യം 50 രൂപയ്ക്കു തരാം'-(വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമരാവതി: അധികാരത്തിലെത്തിയാല്‍ അന്‍പതു രൂപയ്ക്ക് ഒരു കുപ്പി മദ്യം ലഭ്യമാക്കുമെന്ന് ആന്ധ്രയില്‍ ബിജെപിയുടെ വാഗ്ദാനം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സോമു വീരാജു, പൊതുയോഗത്തിലാണ് പാര്‍ട്ടിയുടെ വാഗ്ദാനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് മദ്യപിക്കുന്ന ഒരു കോടി ആളുകളുണ്ടെന്ന് വീരാജു പറഞ്ഞു. ''നിങ്ങളെല്ലാം ബിജെപിക്കു വോട്ടു ചെയ്യൂ, മദ്യം 75 രൂപയ്ക്കു തരാം. വരുമാനം കൂടിയാല്‍ അത് അന്‍പതു രൂപയാക്കി കുറക്കാനുമാവും. നിലവാരം കുറഞ്ഞ മദ്യമല്ല, നല്ല മദ്യം തന്നെ ഈ വിലയ്ക്കു തരും''- ബിജെപി നേതാവ് പറഞ്ഞു. 

ആന്ധ്രയില്‍ ശരാശരി ഒരാള്‍ മാസത്തില്‍ 12000 രൂപയ്ക്കു മദ്യം വാങ്ങുന്നുണ്ട്. ഇതിലൂടെ ഉണ്ടാക്കുന്ന പണമാണ് പല പദ്ധതികളിലായി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കു തിരികെ നല്‍കുന്നതെന്ന് വീരാജു പറഞ്ഞു.

ബിജെപി അധികാരത്തില്‍ എത്തിയാല്‍ അമരാവതിയെ തലസ്ഥാനമാക്കി വികസിപ്പിക്കും. മൂന്നു വര്‍ഷം കൊണ്ട് മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചു. 

കമ്യൂണിസ്റ്റുകാര്‍ കുരയ്ക്കുന്ന നായകള്‍ മാത്രമാണെന്ന് വീരാജു പരിഹസിച്ചു. അവര്‍ രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു