ദേശീയം

ലാ നിന പ്രതിഭാസം പിന്‍വാങ്ങുന്നു ?; ഈ വര്‍ഷവും മണ്‍സൂണ്‍ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ലാ നിന പ്രതിഭാസം പതിയെ പിന്‍വാങ്ങുന്നതായി കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 

സ്‌കൈമെറ്റ് വെതര്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ വേണ്ടത്ര തണുപ്പുണ്ട്. ലാ നിനയുടെ അവസ്ഥ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സമുദ്ര ഉപരിതല താപനില ഉടന്‍ തന്നെ ഉയരാനിടയുണ്ട്. 

ഇതനുസരിച്ച് ലാ നിന പ്രതിഭാസം പിന്‍വലിയുമെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ എത്താറാകുമ്പോഴേക്കും 50 ശതമാനമെങ്കിലും കുറയും. ഇതോടെ ഈ വര്‍ഷവും രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മണ്‍സൂണിന്റെ ഒരു ഘട്ടത്തില്‍ അതിശക്തമായ മഴ തന്നെ ലഭിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു