ദേശീയം

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; വീടിന് മുന്‍പില്‍ വച്ച് അസഭ്യവര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് നാലംഗ സംഘം പിന്തുടര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ പിന്തുടര്‍ന്ന് എത്തിയ അക്രമിസംഘം നടിക്ക് നേരെ അസഭ്യം പറഞ്ഞതായി പൊലീസ് പറയുന്നു. നടിയുടെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ ഉണ്ണിമായ എന്ന വേഷം കൈകാര്യം ചെയ്തത് പ്രാച്ചി തെഹ്ലാന്‍ ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം