ദേശീയം

രാകേഷ് തികായത്തിന്റെ മഹാപഞ്ചായത്തിനിടെ വേദി തകര്‍ന്നുവീണു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പങ്കെടുത്ത മഹാ പഞ്ചായത്തിന്റെ വേദി തകര്‍ന്നുവീണു. ഹരിയാനയിലെ സിന്ധ് ജില്ലയിലെ ഖണ്ഡേലയിലാണ് കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖാപ് പഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. 

മറ്റു നേതാക്കള്‍ക്കൊപ്പം രാകേഷ് തികായത് വേദിയില്‍ നില്‍ക്കവെയാണ് വേദി തകര്‍ന്നുവീണത്. അമ്പതിനായിരത്തോളം പേര്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയെന്ന് സംഘാടകര്‍ പറയുന്നു. 

എല്ലാവരും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് രാകേഷ് തികായത് മഹാ പഞ്ചായത്തില്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഒരുവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു