ദേശീയം

'മാതൃസ്‌നേഹത്തിന്റെ ശക്തി'; സ്വന്തം ജീവന്‍ ത്യജിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ മുതലയ്ക്ക് ഇരയാകുന്ന മാന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏതൊരു ശക്തിയേക്കാള്‍ മുകളിലായാണ് മാതൃസ്‌നേഹത്തെ കാണുന്നത്. സ്വന്തം മക്കള്‍ക്ക് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറാവുന്നതാണ് മാതൃസ്‌നേഹത്തിന്റെ മഹത്വം. ഇത് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

പുഴ നീന്തി കടക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് അപകടത്തിലാണെന്ന് അറിഞ്ഞ് ജീവന്‍ ത്യജിക്കാന്‍ തയ്യാറാവുന്ന അമ്മ മാനിന്റെ വീഡിയോയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ അടക്കം പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചത്. 

പുഴ നീന്തി കടക്കാന്‍ മാന്‍കുട്ടി ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. മാന്‍കുട്ടിയെ ലക്ഷ്യമാക്കി മുതല നീങ്ങുന്നത് കാണാം. സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ മാന്‍ പുഴയിലേക്ക് ചാടി. കുഞ്ഞിന്റെ മുന്നിലൂടെ നീന്തിയ അമ്മ മാനിനെ മുതല പിടികൂടുന്നതാണ് വീഡിയോയുടെ അവസാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ