ദേശീയം

​ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണം  

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ​ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ റോത്തക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. 

മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. റോത്തക്കിൽ സ്വകാര്യ സ്കൂളിന് സമീപമുള്ള ​ഗുസ്തി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊല‌ീസ് നി​ഗമനം. 

സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചെന്നും പൊലീസ് അറിയിച്ചു‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു