ദേശീയം

പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ജമ്മു ബസ് സ്റ്റാന്റില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഏഴുകിലോയോളം വരുന്ന ഐഇടി നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ പുല്‍വാമ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിന്റെ പശ്ചത്തലത്തില്‍ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ചാണ് ബസ് സ്റ്റാന്റില്‍ സ്‌ഫോട വസ്തുക്കള്‍ സ്ഥാപിച്ചത്. പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ