ദേശീയം

സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; പത്തുകിലോ മീറ്റര്‍ സഞ്ചരിച്ചപ്പോള്‍ 'വിന്‍ഡോയില്‍ കൈ'; യുവാവിന്റെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ചണ്ഡീഗഡ്‌; സൈക്കിള്‍ യാത്രക്കാരനെ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക്  ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു. ഇതറിയാതെ  പത്തുകിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.

ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മല്‍ സിങ് എന്നയാള്‍ സിറക്പൂരില്‍ നിന്ന് ഖമാനോ എന്നയിടത്തേക്ക് പോകുകയായിരുന്നു. രാവിലെ ആറരയോടെ എയര്‍പോര്‍ട്ട് റോഡിന് സമീപത്തുവച്ച് 35കാരനായ ദുരീന്ദര്‍ മണ്ഡല്‍ എന്ന സൈക്കിള്‍ യാത്രക്കാരനെ ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോയി. വാഹനം ഏറെ ദുരം മുന്നോട്ടുപോയി ഒരു വളവില്‍ എത്തിയപ്പോള്‍ റൂഫില്‍ നിന്നും ഒരു കൈ കാണാനിടയായി. തുടര്‍ന്ന് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകടത്തില്‍പ്പെട്ട ആള്‍ മരിച്ചിരുന്നു. നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സിസി ടിവിയുടെ സഹായത്തോടെ പൊലീസ് വാഹനം തിരിച്ചറിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി