ദേശീയം

മൂങ്ങിനടന്നത് മൂന്ന് വർഷം, രൂപം മാറ്റി പുറത്തിറങ്ങി; 80 പേരിൽ നിന്ന് എട്ട്​ കോടി രൂപ തട്ടിയ പ്രതി ഒടുവിൽ പിടിയിലായി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നിക്ഷേപ പദ്ധതിയുടെ പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയ 41കാരൻ അറസ്റ്റിൽ. ഗോപാൽ ദളപതി എന്നയാളെയാണ്​ ഡൽഹി പൊലീസ‌ിന്റെ പിടിയിലായത്. 80 പേരിൽ നിന്നായി എട്ട്​ കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 

മികച്ച തുക തിരികെ ലഭിക്കു‌മെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പദ്ധതിയിൽ ആളെചേർത്തത്. എന്നാൽ പിന്നീട് കമ്പനിയുടെ ഡൽഹിയിലെയും കൊൽക്കത്തയിലെയും ഓഫീസ് അടച്ചെന്നാണ് ഇയാൾ നിക്ഷേപകരെ അറിയിച്ചത്. പണം വാങ്ങിയ സമയത്ത് ദളപതി പല ബാങ്കുകളിലായി അക്കൗണ്ട് തുടങ്ങിയിരുന്നെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോ​ഗസ്ഥർ കണ്ടെത്തി. 

മൂന്ന് വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയ ദളപതി തുടർച്ചയായി വിലാസങ്ങൾ മാറ്റുകയും താമസ സ്ഥലങ്ങൾ രഹസ്യമാക്കി വെക്കുകയും ചെയ്​തു. രൂപം മാറ്റിയാണ് ഇയാൾ പിന്നീട് പുറത്തിറങ്ങിയിരുന്നത്. സാകേത്​ കോടതി സമുച്ഛയത്തിൻറെ രണ്ടാം നമ്പർ ഗേറ്റിൽ നിന്ന്​ കഴിഞ്ഞ വ്യാഴാഴ്ചയാണ്​ പ്രതി അറസ്റ്റിലായത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു