ദേശീയം

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സഭ വിട്ടു

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. വിശ്വാസ വോട്ടിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വി നാരായണ സ്വാമി ഉടന്‍ ഗവര്‍ണറെ കാണും. ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരാണ് വീണിരിക്കുന്നത്. രാജി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി-എഐഎഡിഎംകെ-എന്‍ ആര്‍ കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നുണ്ട്. 

കോണ്‍ഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍് ഗവര്‍ണര്‍ നാരായണ സ്വാമിയോട് നിര്‍ദേശിച്ചിരുന്നു. 

കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ വീണിരിക്കുന്നത്. സ്പീക്കര്‍ അടക്കം നിലവില്‍ 9 അംഗങ്ങളാണ് യുപിഎയ്ക്ക് ഉള്ളത്. പ്രതിപക്ഷത്ത് 14 അംഗങ്ങള്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍