ദേശീയം

ഫ്‌ളൈയിംഗ് ദോശയ്ക്ക് പിന്നാലെ 'രജനീകാന്ത് സ്റ്റൈല്‍ ദോശ'; ഇതൊന്ന് കണ്ടുനോക്കൂ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളൈയിംഗ് ദോശയ്ക്ക് പിന്നാലെ മുംബൈ തെരുവോരത്ത് നിന്ന് തന്നെയുള്ള മറ്റൊരു തട്ടുക്കടയിലെ ദൃശ്യങ്ങളും വൈറലാകുന്നു. 'രജനീകാന്ത് സ്റ്റൈല്‍ ദോശ'യാണ് കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നത്. രജനീകാന്ത് സ്റ്റെലിലാണ് ഇവിടെ ഉപഭോക്താവിന് ദോശ നല്‍കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫ്‌ളൈയിംഗ് ദോശ സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നത്. ചുട്ടെടുത്ത ദോശ ആകാശത്തേയ്ക്ക് എറിഞ്ഞ് കൃത്യം പ്ലേറ്റിലേക്ക് തന്നെ വീഴ്ത്തുന്ന മാജിക്കാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇതൊന്നും ശ്രദ്ധിക്കാതെ ദോശ ചുട്ടെടുക്കുന്നതില്‍ തന്നെ ശ്രദ്ധിക്കുന്ന തട്ടുക്കടക്കാരനും ശ്രദ്ധപിടിച്ചുപറ്റി. സമാനമായ നിലയില്‍ വേറിട്ട രീതിയില്‍ ദോശ നല്‍കിയാണ് മുംബൈ ദാദറിലെ തട്ടുക്കട സോഷ്യല്‍മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

മുട്ടു ദോശ കോര്‍ണര്‍ എന്നാണ് കടയുടെ പേര്. വിവിധതരത്തിലുള്ള ദോശകളാണ് ഇവിടത്തെ ആകര്‍ഷണം. ദോശ മുറിച്ച് അതിവേഗത്തില്‍ പ്ലേറ്റിലേക്ക് പകരുന്ന വൈദഗ്ധ്യമാണ് ഏവരെയും ആകര്‍ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍