ദേശീയം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ പതാക; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി, ചിത്രങ്ങള്‍ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ പതാക. കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ബിജെപി നേതാവ് സുരേഷ് നഖുവ ട്വിറ്ററില്‍ പങ്കുവെച്ചു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ വഴി ബാഹ്യശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്  നയതന്ത്രചാനല്‍ വഴി കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നതിനിടെയാണ് മറ്റൊരു സംഭവം. കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാരവാഹികളാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സുരേഷ് നഖുവ ആരോപിച്ചു.  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജര്‍മ്മനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബിജെപി നേതാവ് സുരേഷ് നഖുവ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ ബന്ധം വെളിവാക്കുന്നതാണ് ഈ ചിത്രമെന്ന് സുരേഷ് നഖുവ ട്വിറ്ററില്‍ കുറിച്ചു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞാണ് സുരേഷ് നഖുവയുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ