ദേശീയം

അന്ന് ഹിറ്റ്‌ലര്‍ സ്റ്റേഡിയത്തിന് സ്വന്തം പേര് നല്‍കി; മോദിയുടെ പ്രേരണ ആരാണ്; ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെതിരെ ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് മേവാനി പേര് മാറ്റാനുള്ള പുതിയ തീരുമാനത്തിനെതിരെ  രംഗത്ത് എത്തിയത്.

1933ല്‍ അഡോള്‍ഫ് ഹിറ്റ്‌ലറും അധികാരത്തിലിരിക്കെ ജര്‍മ്മനിയിലെ കംപ്ഫന്‍ സ്റ്റേഡിയത്തിന് തന്റെ പേരിട്ടിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിന്റെ പേര് വീണ്ടും മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് സര്‍ദ്ദാര്‍ പട്ടല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റി മോദി സ്വന്തം പേരിട്ടിരിക്കുയാണ്. ആരാണ് മോദിയ്ക്ക് പ്രേരണയെന്ന് ജിഗ്നേഷ് മേവാനി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു കാര്യം ആവശ്യപ്പെടുന്നു, കന്‍കാരിയ മൃഗശാലക്ക് നരേന്ദ്രമോദിയുടെ പേരിടണമെന്നും മേവാനി പറയുന്നു. അതിന് മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും കഴുകന്‍മാരോടും ക്ഷമ ചോദിക്കുന്നുവെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്