ദേശീയം

ഇലക്ട്രിക് സ്‌കൂട്ടറില്‍ പിന്‍സീറ്റ് യാത്രക്കാരിയായി മുഖ്യമന്ത്രി; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ മമതയുടെ പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്



കൊല്‍ക്കത്ത: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. കൊല്‍ത്തക്ക മേയര്‍ ഫിര്‍ഹദ് ഹക്കിമിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ് മമത സഞ്ചരിച്ചത്. 

ഹസ്ര മോറില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്കുള്ള അഞ്ച് കിലോമീറ്റര്‍ റോഡിലാണ് മമത സഞ്ചരിച്ചത്. പെട്രോള്‍ വില വര്‍ധനവിന് എതിരെയുള്ള ബാനറും കഴുത്തില്‍ തൂക്കി ഹെല്‍മെറ്റും ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മമതയുടെ സ്‌കൂട്ടര്‍ യാത്ര കണ്ട ജനങ്ങള്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു