ദേശീയം

ഈഫല്‍ ടവറിനേക്കാള്‍ ഉയരം, 476 മീറ്റര്‍ നീളമുള്ള ആര്‍ച്ച് മാതൃക; ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഇന്ത്യയില്‍, യാഥാര്‍ഥ്യത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എന്‍ജിനീയറിംഗ് അത്ഭുതം എന്ന് വിശേഷിപ്പിക്കുന്ന പാലം ചേനാബ് നദിക്ക് കുറുകെയാണ് വരുന്നത്. 

മൂന്ന് വര്‍ഷം മുന്‍പാണ് നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിലെ 476 മീറ്റര്‍ നീളമുള്ള ആര്‍ച്ച് മാതൃകയുടെ ചിത്രം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. 

ലോകത്തെ ഏറ്റവും ഉയരുമുള്ള റെയില്‍വേ പാലമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് പീയുഷ് ഗോയല്‍ ട്വീറ്റില്‍ കുറിച്ചു. കശ്മീരിനെ ഇന്ത്യയുടെ സിംഹ ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 2017 നവംബറിലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. 1250 കോടി രൂപയാണ് ചെലവ്. ചേനാബ് നദീത്തീരത്ത് നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം പണിതത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് പാലം നില്‍ക്കുന്നത്. 

ഭൂകമ്പമാപിനിയില്‍ എട്ടു തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ വരെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് പാലം. 1315 മീറ്ററാണ് മൊത്തം ഇതിന്റെ നീളം. ഉധംപൂര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയില്‍ കത്ര, ബനിഹാള്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള 111 കിലോമീറ്റര്‍ ഭാഗത്ത് ഈ പാലം നിര്‍ണായകമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍