ദേശീയം

തുടർച്ചയായ രണ്ടാം ദിവസവും 16,000ലധികം കോവിഡ് കേസുകൾ, വൈറസ് ബാധ രൂക്ഷമാകുന്നു; ചികിത്സയിലുള്ളവർ വീണ്ടും ഒന്നര ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇടവേളയ്ക്ക് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാം ദിവസവും 16000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 16,577 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,10,63,491 പേരായി.

24 മണിക്കൂറിനിടെ 120 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. മരണസംഖ്യ 1,56,825 ആയി ഉയർന്നു. ഇന്നലെ മാത്രം 12,179 പേർ രോ​ഗമുക്തി നേടിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം  1,07,50,680 ഉയർന്നു. നിലവിൽ 1,55,986  പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,34,72,643 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി