ദേശീയം

കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധന; 40,771 സ്റ്റേഷനുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുക. കേരളത്തില്‍ മൊത്തം 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ 21,794 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇതാണ് കോവിഡ് പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ചത്. കേരളം, അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നി സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന് പുറമേ മറ്റു നാലു സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകള്‍ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലായി 824 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അഞ്ചു സംസ്ഥാനങ്ങളിലായി 18.68 കോടി വോട്ടര്‍മാരാണ് ഉള്ളത്. 3 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍ ഉണ്ട്. 2.7 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുകയെന്നും സുനില്‍ അറോറ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി