ദേശീയം

മൂന്നാം ദിനവും 8,000 കടന്ന് മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 8000 കടന്നു. ഇന്ന് 8,333 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്ംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി. മുംബൈയില്‍ മാത്രം1,035 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

മുംബൈ, പൂനെ, നാഗ്പൂര്‍, അമരാവതി എന്നീനഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനവ് ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 48 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്

മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ 80% കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്കു മാറ്റിവച്ചിരിക്കുന്നതു തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും