ദേശീയം

വിവാഹ ആഘോഷത്തിന് മദ്യം വേണ്ടെന്ന് പറയുന്ന വധുവിന് സമ്മാനം; വേറിട്ട പദ്ധതിയുമായി ഉത്തരാഖണ്ഡ് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വിവാഹ ആഘോഷ വേളയില്‍ മദ്യ സത്കാരം നടത്തുന്നതിനെ എതിര്‍ക്കുന്ന വധുക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഉത്തരാഖണ്ഡിലെ ടെഹ്‌രി ജില്ലയിലുള്ള ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് പിന്നില്‍.  

മദ്യ സത്കാരത്തെ നിരുത്സാഹപ്പെടുത്തുന്ന വധുക്കള്‍ക്ക് 10,001 രൂപയാണ് സമ്മാനമായി നല്‍കുക. ദേവപ്രയാഗ് പൊലീസ് സ്റ്റേഷന് പരിദ്ധിയിലുള്ള വധുക്കള്‍ക്കാണ് ഈ സമ്മാനം ലഭിക്കുക.  

പ്രദേശത്ത് വിവാഹ വേളകളില്‍ വ്യാപകമായി മദ്യം ഒഴുകുന്നു. മാത്രമല്ല പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അമിത മദ്യാപനത്തെ തുടര്‍ന്ന് വഴക്കിലേക്ക് നീങ്ങുകയും പ്രദേശത്തെ മൊത്തം സമാധാന അന്തരീക്ഷത്തിനും ഭീഷണിയായി മാറുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ വേറിട്ട പദ്ധതി. 

ഗര്‍വാലി ഭാഷയില്‍ സഹോദരി എന്ന് അര്‍ഥം വരുന്ന 'ഭുലി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഭുലി കന്യാദാന്‍ സ്‌കീം എന്നാണ് മുഴുവന്‍ പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍