ദേശീയം

വിർച്വൽ ഹിയറിം​ഗിന്റെ ലിങ്ക് വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കില്ല: സുപ്രീം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോടതി വാദം കേൾക്കുന്നതിനായി വീഡിയോ കോൺഫറൻസ് ലിങ്കുകൾ പങ്കുവയ്ക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കില്ലെന്ന് സുപ്രീം കോടതി. വാട്ട്‌സ്ആപ്പിനുപകരം രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും മാത്രമായിരിക്കും വിർച്വൽ ഹിയറിംഗുകൾക്കായുള്ള ലിങ്കുകൾ ഷെയർ ചെയ്യുക. 

പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളുടെ (ഇടനിലക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര സർക്കാരിന്റെ പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് വെർച്ച്വൽ കോർട്ട് ലിങ്കുകൾ‌ പങ്കുവെക്കുന്നതിനായി വാട്ട്‌സ്ആപ്പിൽ‌ ഗ്രൂപ്പുകൾ‌ സൃഷ്‌ടിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾത്തുമുള്ള നിയന്ത്രണങ്ങൾ സർക്കാർ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ