ദേശീയം

കര്‍ഷകര്‍ ഡല്‍ഹിയ്ക്ക് പിക്‌നിക്കിന് പോവുകയാണെന്ന പരാമര്‍ശം; ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ ബിജെപി മുന്‍ മന്ത്രിയുടെ വീട്ടില്‍ ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം. ബിജെപി നേതാവ് തിക്ഷന്‍ സൂദിന്റെ വീട്ടിലാണ് ചാണകം തള്ളിയത്. കര്‍ഷകര്‍ ഡല്‍ഹി ബോര്‍ഡറിലേക്ക് പിക്‌നിക്കിന് പോവുകയാണ് എന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒരുസംഘം കര്‍ഷകര്‍ മുന്‍ മന്ത്രിയുടെ വീടിന് മുന്നില്‍ ചാണകം തള്ളിയത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയതിനും കൊലപാതക ശ്രമത്തിനും പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ' ഭൂരിഭാഗം കര്‍ഷകര്‍ക്കും കേന്ദ്ര കാര്‍ഷിക നിയമങ്ങളെ കുറിച്ച് അറിയില്ല. ഭൂരിഭാഗംപേരും ഡല്‍ഹി ബോര്‍ഡറിലേക്ക് പോകുന്നത് പിക്‌നിക്കിനാണ്' എന്നായിരുന്നു ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂദ് പറഞ്ഞത്. 

എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു എന്ന് പറഞ്ഞ് സൂദ് രംഗത്തെത്തി. ഒരു കര്‍ഷകന്‍ കൂടിയായ തനിക്ക് കര്‍ഷകര്‍ പിക്‌നിക്കിന് പോവുകയാണ് എന്ന് എങ്ങനെ പറയാന്‍ സാധിക്കും എന്നായിരുന്നു സൂദിന്റെ പ്രതികരണം. തന്റെ വീട്ടില്‍ ചാണകം തട്ടിയവര്‍ കര്‍ഷകരല്ലെന്നും ഖലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കിയതായും സൂദ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം