ദേശീയം

ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുകോടി പേര്‍ക്ക് സൗജന്യം; കോവിഡ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മുന്‍ഗണന പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യം സൗജന്യ വാക്‌സിന്‍ നല്‍കും. 

ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

രാജ്യമൊട്ടാകെ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും വാക്സിന്‍ സൗജന്യമായി നല്‍കും' എന്നായിരുന്നു ഹര്‍ഷവര്‍ധന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്