ദേശീയം

കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000രൂപയ്ക്കും നല്‍കും; സെറം ഇന്‍സിറ്റിറ്റിയൂട്ട്

സമകാലിക മലയാളം ഡെസ്ക്


പുണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്‌സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ വാക്‌സിന്റെ കയറ്റുമതി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. അങ്ങനെയായാല്‍ 68 രാജ്യങ്ങളിലേയ്ക്ക് വാക്‌സിന്‍ വില്‍പന നടത്താന്‍ സാധിക്കും. മിനിറ്റില്‍ 5,000 ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.

വാക്‌സിന്‍ നിര്‍മാണത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹിക്കേണ്ടിവന്ന പ്രയാസങ്ങള്‍ക്കെല്ലാം ഒടുവില്‍ ഫലം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ കോവിഡ് 19 വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നു. വരുന്ന ആഴ്ചകളില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടും- അദാര്‍ പൂനവാലെ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്