ദേശീയം

അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക്; രജനീകാന്തിനെ കണ്ടേക്കും

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്‌നാട്ടിലേക്ക്. ജനുവരി 13ന് അമിത് ഷാ ചെന്നൈയില്‍ എത്തും. തുഗ്ലക് മാസിക സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് കേന്ദ്ര അഭ്യന്തരമന്ത്രി ചെന്നൈയില്‍ എത്തുന്നത്. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. 

കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കള്‍ രജനീകാന്തിന്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള രജനീകാന്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള രജനിയുടെ നീക്കത്തെ തുടക്കം തൊട്ടേ ബിജെപി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയപ്രവേശനത്തിനുള്ള നീക്കം ഉപേക്ഷിച്ചതായി രജനി അറിയിച്ചിരുന്നു. പിന്നാലെ രജനിക്കെതിരെ ആരാധകര്‍ തന്നെ രംഗത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും