പറ്റ്ന: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ് സംഭവം. മരിച്ചയാള്‍ക്ക് പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടെന്നാണ് ഇയാളുടെ ആരോപണം.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ശനിയാഴ്ച രാത്രി യുവാവ് പ്രതിയുടെ ഭാര്യയെ കാണുന്നതിനായി അയല്‍വീട്ടിലെത്തി. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ഇയാളെ പിടികൂടി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ജനനേന്ദ്രിയും അറുത്തമാറ്റുകയും ചെയ്തു.
യുവാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തിങ്കളാഴ്ചയാണ് പ്രതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതിനിടെ മരിച്ചയാളുടെ ഭാര്യ ഭര്‍ത്താവിനെ അഞ്ച് പേര് തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭുമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അയല്‍വീട്ടുകാര്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ