ദേശീയം

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ തീപടര്‍ന്നു; യാത്രക്കാര്‍ സുരക്ഷിതര്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയര്‍ന്നത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയിൽവേ അധികൃതര്‍ പറഞ്ഞു. 

ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ട്രെയിന്‍ നവാന്ദ്ഗി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ലോക്കോപൈലറ്റാണ് പുക ആദ്യം കണ്ടത്. തുടര്‍ന്ന് മുന്‍കരുതലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടു. തീപടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തിയത് വലിയ അപകടം ഒഴിവാക്കി

അഗ്നിശമന സേനയെത്തിയാണ് എന്‍ജിനിലെ തീ അണച്ചത്. തീപടരാനുള്ള കാരണം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു