ദേശീയം

'പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കു'- മകള്‍ ജനിച്ചതിന്റെ സന്തോഷത്തിന് മുടിവെട്ട് സൗജന്യമാക്കി ബാര്‍ബര്‍ ഷോപ്പ് ഉടമയായ അച്ഛന്‍!

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കി ഇതാ ഒരു പിതാവ്. കുട്ടി ജനിച്ചതിന്റെ സന്തോഷത്തില്‍ ആ പിതാവ് തന്റെ മൂന്ന് ബാര്‍ബര്‍ ഷോപ്പിലും തിങ്കളാഴ്ച മുടി വെട്ടാനെത്തിയവര്‍ക്ക് അത് സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സല്‍മാന്‍ എന്ന സലൂണ്‍ ഷോപ്പുകളുടെ ഉടമയാണ് വേറിട്ട വഴിയിലൂടെ മകളുടെ ജനനം ആഘോഷമാക്കിയത്. 

ഡിസംബര്‍ 26ന് മകള്‍ ജനിച്ചതിന് പിന്നാലെ തന്റെ മൂന്ന് സലൂണ്‍ ഷോപ്പുകള്‍ക്ക് മുന്നിലും സല്‍മാന്‍ ഒരു ബോര്‍ഡ് വച്ചു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു- 'ഞങ്ങളുടെ വീട്ടിലേക്ക് ഒരു പെണ്‍കുഞ്ഞ് പുതിയ അംഗമായി എത്തിയതിന്റെ സന്തോഷത്തില്‍ ജനുവരി നാലിന് ഈ സ്ഥാപനത്തിലെ സേവനങ്ങള്‍ സൗജന്യമായിരിക്കും'- എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്ന വാചകങ്ങള്‍. 

'ഒരു മകള്‍ ജനിക്കുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന സന്ദേശം നല്‍കാനാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തത്. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ ഇപ്പോഴും നെറ്റി ചുളിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ലിംഗപരമായ വിവേചനം കാണിക്കാതെ കുട്ടികളുടെ ജനനം സന്തോഷകരമാണെന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു സൗജന്യം സേവനം എന്ന ആശയം തോന്നിയത്. തിങ്കളാഴ്ച ഏതാണ്ട് 80- 85 പേര്‍ സൗജന്യ സേവനം പ്രയോജനപ്പെടുത്തി'- സല്‍മാന്‍ വ്യക്തമാക്കി. 

കടയിലെത്തിയവരെല്ലാം സല്‍മാന്റെ തീരുമാനത്തെ അഭിനന്ദിച്ചു. പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കാന്‍ സമൂഹത്തിന് പ്രേരണ നല്‍കുന്ന നല്ല സന്ദേശമാണ് സല്‍മാന്‍ ഈ പ്രവര്‍ത്തിയിലൂടെ നടത്തിയതെന്ന് ഉപഭോക്താക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന