ദേശീയം

അദ്ഭുത സിദ്ധി പരസ്യങ്ങള്‍ നിയമ വിരുദ്ധം; നടപടി വേണം: ബോംബെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അദ്ഭുത സിദ്ധി ഉണ്ടെന്ന് അവകാശപ്പെടുന്ന വസ്തുക്കളുടെ പരസ്യം ടെലിവിഷന്‍ വഴി നല്‍കുന്നത് നിയമ വിരുദ്ധമാമെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം പരസ്യം നല്‍കുന്ന ചാനലുകള്‍ക്കെതിരെ മഹാരാഷ്ട്രാ ആഭിചാര നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.

ടെലിവിഷന്‍ ചാനലിലൂടെ ഹനുമാന്‍ ചാലിസ യന്ത്രത്തിന്റെയും അദ്ഭുത സിദ്ധി അവകാശപ്പെടുന്ന മറ്റു വസ്തുക്കളുടെയും പരസ്യം നല്‍കുന്നതിന് എതിരായ ഹര്‍ജിയിലാണ്, ജസ്റ്റിസുമാരായ തനാജി നലാവാഡെ, മുകുന്ദ് സെലിക്കര്‍ എന്നിവരുടെ വിധി. 

ഹനുമാന്‍ ചാലിസ യന്ത്രം പോലെ അദ്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ഒട്ടേറെ വസ്തുക്കളുടെ പരസ്യം ടെലിവിഷന്‍ ചാനലുകളില്‍ വരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വില്‍പ്പന മാത്രമാണ് പരസ്യം ലക്ഷ്യമിടുന്നത്. എന്നാല്‍ വ്യാജ പ്രചാരണത്തിലൂടെയാണ് അവര്‍ വില്‍പ്പന നടത്തുന്നത്. വിശ്വാസമുള്ളവരെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്