ദേശീയം

ശത്രുവിമാനം 70കിലോമീറ്റര്‍ അകലെ തകര്‍ക്കാന്‍ ശേഷി; ഇന്ത്യ- ഇസ്രായേല്‍ സംയുക്ത മിസൈല്‍ പരീക്ഷണം വിജയം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ശത്രുവിമാനങ്ങളില്‍ നിന്ന് രാജ്യത്തിന് സംരക്ഷണം നല്‍കാന്‍ ശേഷിയുള്ളതാണ് മിസൈല്‍ എന്ന് ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ വച്ചാണ് പരീക്ഷണം നടത്തിയത്. 70 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുവിന്റെ വിമാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ്  ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മധ്യദൂര ഭൂതല വ്യോമ മിസൈല്‍.രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായി സഹകരിച്ചാണ് ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് മിസൈല്‍ വികസിപ്പിച്ചത്. 

റഡാര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയതാണ് മിസൈല്‍ സംവിധാനം. കരസേനയുടെ മൂന്ന് തലങ്ങളിലും മിസൈല്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്