ദേശീയം

മുന്‍ ജീവനക്കാരന്‍ അസുഖബാധിതന്‍, 83കാരനായ രത്തന്‍ടാറ്റ ഓടിയെത്തി; അസുഖവിവരം അന്വേഷിച്ചു, അഭിനന്ദനപ്രവാഹം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് പശ്ചാത്തലത്തിലും രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ എത്തിയ 83കാരനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് അഭിനന്ദന പ്രവാഹം. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. 

ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചത്. പുനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തിയാണ് രത്തന്‍ടാറ്റ അസുഖവിവരങ്ങള്‍ അന്വേഷിച്ചത്.
മുംബൈയില്‍ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

'രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിലെ ഏറ്റവും മഹാനായ ബിസിനസുകാരന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പുനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം.' -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തന്‍ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് എഴുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ