ദേശീയം

അതി തീവ്ര കോവിഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും ; വാക്‌സിന്‍ വിതരണത്തിന് അന്തിമരൂപമാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് അതി തീവ്ര കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തുക.

കോവിഡ് വാക്‌സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിന്‍ വിതരണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വാക്‌സിന്‍ വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് വിദഗ്ധ സമിതി ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍