ദേശീയം

കര്‍ഷകര്‍ക്ക് പിന്തുണ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്, വെള്ളിയാഴ്ച രാജ്ഭവനുകള്‍ ഉപരോധിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്. അടുത്ത വെള്ളിയാഴ്ച രാജ്യമാകെ പ്രക്ഷോഭം സംഘടിപ്പിക്കും. കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടേയും യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തും

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം പിന്‍വലിക്കുന്നതിനായി കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തും.

നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാം എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിഹേഴ്‌സല്‍ ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി