ദേശീയം

​മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു .

ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയില്‍ പ്രായമുള്ള പതിനേഴ് കുട്ടികളാണ് എസ്എന്‍സിയൂ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. ഏഴ് കുട്ടികളെ രക്ഷപെടുത്തി. 

തീപിടുത്തതിന്റെ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍