ദേശീയം

മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ഇരച്ചുകയറി; ഹെലിപാഡും പ്രസംഗവേദിയും കയ്യടക്കി; കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; സംഘര്‍ഷം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാന മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമ സന്ദര്‍ശനത്തിനിടെ കര്‍ണാലിനടുത്തുള്ള ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകരെ ഹരിയാന പൊലീസ് തടഞ്ഞു. കൈംല ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍, ജല പീരങ്കികള്‍ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി. 

നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന്  പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറി. എന്നാല്‍ വേദി തകര്‍ത്തതില്‍ കര്‍ഷക സംഘടനകള്‍ക്കോ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പങ്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റു ചിലരാണ് വേദി തകര്‍ത്തതെന്നാണ് കര്‍ഷകരുടെ ആരോപണം.  

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ഖട്ടറിന്റെ ഗ്രാമസന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവരുടെ വികാരങ്ങളുമായി കളിക്കുന്നതിലൂടെ, ക്രമസമാധാന സാഹചര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, നിങ്ങള്‍ക്ക് സംഭാഷണം നടത്തണമെങ്കില്‍ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണമെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്