ദേശീയം

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റു; എൻജിനീയറടക്കം രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽപന നടത്തിയ കേസിൽ എൻജിനീയറടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇത്തരം ഉള്ളടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തുവെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.

എൻജിനീയറായ നീരജ് കുമാർ യാദവ്, കുൽജീത് സിങ് മക്കാൻ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. 

വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കുട്ടികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്തതായും സിബിഐ കണ്ടെത്തി. 

പേടിഎം, ഗൂഗിൾ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വിൽപന നടത്തുന്ന ദൃശ്യങ്ങളുടെ ഉള്ളടക്കങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്