ദേശീയം

കർഷകർക്ക് കേന്ദ്രത്തിന്റെ 6000 രൂപ, അനർഹരായവർക്ക് വിതരണം ചെയ്തത് 1364 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കർഷകർക്ക് സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം കിസാൻ പദ്ധതിയിലൂടെ അനർഹരായവർക്ക് വിതരണം ചെയ്തത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ സർക്കാർതന്നെയാണ് ഇത് വ്യക്തമാക്കിയത്. 

ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തികസഹായം അർഹിക്കാത്തവരുമായ 20.48 ലക്ഷം ആളുകൾക്കാണ് സഹായം ലഭിച്ചത്. ‘കോമൺവെൽത്ത് ഹ്യൂമൺറൈറ്റ്‌സ് ഇനീഷ്യേറ്റീവ്‌സി’ലെ വെങ്കിടേശ് നായക്കിനാണ് കൃഷിമന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്. 

അനർഹമായി സഹായം ലഭിച്ച 20.48 ലക്ഷത്തിൽ 56 ശതമാനവും ആദായനികുതി നൽകുന്നവരാണ്. കൂടുതലും പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലുള്ളവർ. പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേർക്ക് അനർഹമായി സഹായം ലഭിച്ചു.

രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാർക്ക് വർഷത്തിൽ 6000 രൂപ നൽകുന്നതാണ്  പിഎം കിസാൻ പദ്ധതി. 2019ൽ ആരംഭിച്ച പദ്ധതിയിലൂടെ വർഷത്തിൽ മൂന്നു ഗഡുക്കളായി 6000 രൂപയാണ് നൽകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം