ദേശീയം

കോവിഡ് ബാധിതര്‍ ആറുമാസം മുന്‍പത്തെ സ്ഥിതിയില്‍, ഇന്നലെ 12,000പേര്‍ക്ക് മാത്രം വൈറസ് ബാധ; ചികിത്സയിലുള്ളവര്‍ രണ്ടുലക്ഷത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 12,584 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന രോഗബാധിതര്‍ 12,000ലേക്ക് എത്തുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,04,79,179 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 18,385 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 1,01,11,294 ആയി ഉയര്‍ന്നു. നിലവില്‍ 2,16,558 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 

24 മണിക്കൂറിനിടെ 167 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,51,327 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു