ദേശീയം

ജല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി; 14ന് തമിഴ്‌നാട്ടില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇത്തവണത്തെ ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും എംപിയുമായ രാഹുല്‍ ഗാന്ധി മധുരയില്‍ എത്തും. വ്യാഴാഴ്ചയാണ് ജല്ലിക്കെട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യതമിഴ്‌നാട് സന്ദര്‍ശനം കൂടിയാണ്

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി മധുരൈയില്‍ എത്തുന്നത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നാല് മണിക്കുറുകളുകള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍  ചെലവഴിക്കും. പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുത്ത ശേഷം അദ്ദേഹം ആവണിയപ്പുരത്തെ ജല്ലിക്കെട്ട് കാണാനെത്തുമെന്ന് തമിഴനാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ്ആളഗിരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് എത്തിക്കാനാണ് പാര്‍ട്ടി ഘടകം ആലോചിക്കുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ് തവണ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി