ദേശീയം

''നമ്മളൊക്കെ മനുഷ്യരല്ലേ, അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ'' ; വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭീമാ കോറെഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ പ്രതികരണം അറിയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ബോംബെ ഹൈക്കോടതി. വരവര റാവുവിന് 88 വയസ്സ് പ്രായമുണ്ടെന്ന്, ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവര്‍ ചൂണ്ടിക്കാട്ടി. 

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ''ഹര്‍ജിക്കാരന് 88 വയസ്സുണ്ട്. അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, ആരോഗ്യസ്ഥിതി നോക്കൂ. പ്രതികരണം അറിയിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വയ്ക്കണം. നമ്മളൊക്കെ മനുഷ്യരല്ലേ'' -ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. 

കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വരവര റാവുവിനെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാവുവിന്റെ ആരോഗ്യസ്ഥിതി ആശുപത്രി അധികൃതര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വരവര റാവുവിന്റെ ആശുപത്രി ചെലവ് വഹിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറയിച്ചു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബറില്‍ പൂനെയിലെ ഭീമാ കോറെഗാവില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. 

റാവുവിനെക്കൂടാതെ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ