ദേശീയം

തോക്ക് കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ചു; വീഡിയേ ഫെയ്‌സ്ബുക്കിലിട്ടു; യുവാക്കളെ കൈയോടെ പൊക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: തോക്ക് ഉപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ  ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.  യുപിയിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

പിറന്നാള്‍ ആഘോഷത്തിന് നിരവധി പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നില്‍വച്ച് രണ്ട് പേര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖം വ്യക്തമായിതിനാല്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ എളുപ്പമാവുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാളായ ഷാനവാസിന്റെ ജന്മദിനാഘോഷമാണ് നടന്നത്. സുഹൃത്ത് ഷാക്കിബും തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്