ദേശീയം

വാക്‌സിന്‍ ഫലപ്രാപ്തിയില്‍ സംശയം; കോവാക്‌സിന്‍ വേണ്ട, കോവിഷീല്‍ഡ് മതി; റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടുമായി ഡോക്ടര്‍മാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവാക്‌സിന്‍ സ്വീകരിക്കില്ലെന്ന് നിലപാടുമായി രംഗത്തെത്തിയത്. 

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ത്തന്നെ കോവാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊവാക്‌സിനു പകരം തങ്ങള്‍ക്ക് കോവിഷീല്‍ഡ് നല്‍കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 

നിലവില്‍ ഡല്‍ഹിയിലെ ആറ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ കോവാക്‌സിന്‍ മാത്രമാണ് പരീക്ഷിക്കുന്നത്. എയിംസ്, സഫ്ദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ, കലാവതി സരണ്‍ (കുട്ടികളുടെ ആശുപത്രി), ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്‌ഐ ആശുപത്രികള്‍ എന്നിവ. ഡല്‍ഹിയിലെ ശേഷിക്കുന്ന 75 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്‌സിനുകളാണ് പരീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം