ദേശീയം

13 കാരനെ ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, വര്‍ഷങ്ങളോളം കൂട്ടബലാല്‍സംഗം; ബാലന്‍ നേരിട്ടത് കൊടുംക്രൂരത ; രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മറ്റു രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡല്‍ഹി വനിതാ കമ്മീഷനാണ് ഞെട്ടിക്കുന്ന ഈ പരാതി ലഭിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. 

മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള ബാലന്‍ പ്രതികളായ നാലു പേരെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ബാലനെ ഇവര്‍ കൂടെകൂട്ടി. ചില നൃത്തപരിപാടികളില്‍ പങ്കെടുക്കുകയും പണം നല്‍കുകയും ചെയ്തു. പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയായി. 

ഇതിനിടെ ഇവര്‍ ബാലനെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ പെട്ടെന്ന് രൂപമാറ്റം സംഭവിച്ചു. തുടര്‍ന്ന് ബാലനെ നാല്‍വര്‍ സംഘം കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായി വനിത കമ്മിഷന്‍ പറഞ്ഞു. ഇവര്‍ക്കു പുറമേ 'കസ്റ്റമര്‍'മാരായി വന്ന നിരവധി പേരും കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവിച്ച കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പടുത്തി. ലോക്ഡൗണ്‍ ലകാലത്ത് ബാലന്‍ രക്ഷപ്പെട്ട് അമ്മയുടെ അടുത്തെത്തി. എന്നാല്‍ ഡിസംബറില്‍ നാല്‍വര്‍ സംഘം ബാലനെ കണ്ടെത്തി ക്രൂരമായി മര്‍ദിക്കുകയും തിരികെ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. അമ്മയെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും അവരുടെ താവളത്തില്‍ നിന്നു രക്ഷപ്പട്ട ബാലനെ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഒരു അഭിഭാഷകനാണ് വനിത കമ്മിഷന് മുന്നിലെത്തിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം