ദേശീയം

'ആദ്യം പ്രധാനമന്ത്രിക്കു കുത്തിവയ്ക്കണം, പിന്നെ മുഖ്യമന്ത്രിമാര്‍ക്ക്'

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കോവിഡ് വാക്‌സിന്‍ ആദ്യം പ്രധാനമന്ത്രിക്കു കുത്തി വയ്ക്കണമെന്് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ആദ്യം പ്രധാനമന്ത്രിക്കും തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കണം. എങ്കിലേ ജനങ്ങള്‍ക്കിടയിലെ ആശങ്ക മാറൂവെന്ന് ഹേമന്ദ് സോറന്‍  പറഞ്ഞു.

''വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ചെയ്യണം. ഞാനിത് കുറച്ചുകാലമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതൊരു ഇവന്റ് മാനേജ്‌മെന്റ് ആയിരിക്കുകയാണ്. ജനങ്ങളില്‍ ഒരുതരം പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്. അതുമാറാന്‍ ആദ്യം പ്രധാനമന്ത്രി വാക്‌സിന്‍ കുത്തിവയ്ക്കണം. സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിന്‍ എടുക്കണം'' വാക്‌സിനേഷന്‍ ഉദ്ഘടാനത്തിനു മുന്നോടിയായുള്ള ടെലിവിഷന്‍ അഭിമുഖത്തില്‍ സോറന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവരാണ്. അവര്‍ക്ക് ബാധകമായതെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ