ദേശീയം

'നിങ്ങള്‍ കുരങ്ങന്മാരാവൂ', രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കണമെന്ന് ആരാധകരോട് അക്ഷയ് കുമാര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

യോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി സംഭാവന നല്‍കാന്‍ ആരാധകരോട് ആവശ്യപ്പെട്ട് നടന്‍ അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പണം നല്‍കാനായി പറഞ്ഞത്. ഹിന്ദു മഹാകാവ്യം രാമായണത്തില്‍ നിന്നുള്ള കഥ പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വിഡിയോ തുടങ്ങുന്നത്. 

കഴിഞ്ഞ രാത്രിയില്‍ തന്റെ മകള്‍ക്ക് രാമസേതു നിര്‍മിക്കുന്നതിനായി സഹായിച്ച അണ്ണാന്റെ കഥ പറഞ്ഞുകൊടുത്തെന്നാണ് താരം പറയുന്നത്. ഈ കഥയിലേതു പോലെ പറ്റാവുന്ന രീതിയില്‍ എല്ലാവരും സഹായം എത്തിക്കാനാണ് അക്ഷയ് ആവശ്യപ്പെട്ടത്. 

ഇന്ന് നമ്മുടെ അവസരമാണ്. അയോധ്യയില്‍ ശ്രീരാമനുവേണ്ടി വലിയ അമ്പലം പണിയുകയാണ്. നമ്മളില്‍ ചിലര്‍ വാനരന്മാരും അണ്ണാന്മാരുമാകണം. നമുക്ക് പറ്റാവുന്ന രീതിയില്‍ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിന് പങ്കാളികളാവേണ്ടത്. ഞാന്‍ ഇതിന് തുടക്കമിടുകയാണ്. നിങ്ങളും എനിക്കൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീരാമന്‍ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഇത് നമ്മുടെ വരും തലമുറയെ സഹായിക്കും- അക്ഷയ് കുമാര്‍ വിഡിയോയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം രാഷ്ട്രപതി രാമനാഥ് കോവിന്ദ് രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ജനുവരി 15 നാണ് ക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് ആരംഭിച്ചത്. ഫെബ്രുവരി 27നാണ് ഇത് അവസാനിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി